
കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് & ആള്‍ട്ടർനേറ്റ് റെവന്യൂ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇഓ ഗ്രേഡില്‍ 30,000- മുതല്‍ 1,20,000 വരെയാണ് (IDA) ശമ്പള സ്കെയില്‍. സ്ഥിരം നിയമനമായിരിക്കും.
അപേക്ഷകരുടെ പ്രായം 2026 ഫെബ്രുവരി 1-ന് 30 വയസ്സില്‍ കൂടരുത്. സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവുകള്‍ ലഭ്യമാണ്. അംഗീകൃത സർവകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കുറഞ്ഞത് 60% മാർക്കോടെ, മാർക്കറ്റിംഗ് ഒരു സ്പെഷ്യലൈസേഷനായി പഠിച്ച ഫുള്‍ ടൈം റെഗുലർ എം.ബി.എയോ തത്തുല്യമോ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്മെന്റ്, കോണ്‍ട്രാക്ട് മാനേജ്മെന്റ്, അല്ലെങ്കില്‍ പ്രോപ്പർട്ടി ഡെവലപ്മെന്റ് എന്നീ മേഖലകളില്‍ യോഗ്യത നേടിയ ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ kochimetro.org/careers എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ആവശ്യമായ എല്ലാ യഥാർത്ഥ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകള്‍ നിർബന്ധമായും അപ്ലോഡ് ചെയ്യണം. ഫാക്സ്, ഇ-മെയില്‍ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെ അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kochimetro.org/careers/site_media/notifications/200.pdf



