
പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തേറ്റു.
ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകില്‍ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.
ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യല്‍ പൂരം കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കുത്തേറ്റ അർഷിദ്, പ്രശാന്ത് എന്നിവർക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനില്‍ എന്നിവർക്കും സംഘർഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.



