ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിക്കാവശ്യമായ ഉപകരണങ്ങൾ നൽകാതെയും ഉദ്ഘാടനം; തുറവൂരിൽ ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ കോൺഗ്രസ് പ്രതിഷേധം; സി.പിഎം. പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷം

Spread the love

തുറവൂർ: തുറവൂരിൽ ആരോഗ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ വീണ്ടും കോൺഗ്രസ് പ്രതിഷേധം. ഇന്ന് രാവിലെ 10-ഓടെയായിരുന്നു സംഭവം.

video
play-sharp-fill

താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ആറു നില മന്ദിരത്തിന്റെയും ട്രോമാ കെയർ യൂണിറ്റിൻ്റെയും ഉദ്ഘാടനച്ചടങ്ങിന് മുൻപായാണ് പ്രതിഷേധം നടന്നത്. മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കാനിരിക്കേയാണ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.

ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിക്കാവശ്യമായ ഉപകരണങ്ങൾ സ്‌ഥാപിക്കാതെയുമാണ് ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ചാണ് പ്രതിഷേധം. മെഡിക്കൽ ഓഫീസർ സ്‌ഥലം മാറിപ്പോയിട്ട് ഒരാഴ്ച‌ കഴിഞ്ഞു. ഡോക്‌ടർമാരുടെ കുറവ് തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിലയുണ്ട്. ഇതിന് പരിഹാരം കാണാതെ കെട്ടിടം ഉദ്ഘാടനം നടത്തുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധിക്കാൻ സി.പിഎം. പ്രവർത്തകർ മുന്നിട്ടിറങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കി. സംഘർഷത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.