video
play-sharp-fill
കനത്ത മഴ : പ്രളയപ്പേടിയിൽ റാന്നി ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു

കനത്ത മഴ : പ്രളയപ്പേടിയിൽ റാന്നി ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു

സ്വന്തം ലേഖകൻ

റാന്നി: പമ്പനദിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ പ്രളയ ഭീതിയിൽ പത്തനംതിട്ട റാന്നി നിവാസികൾ. കനത്തമഴയെ തുടർന്ന് പമ്പയും കൈവഴിയായ വലിയ തോടും നിറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ റാന്നിയിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്.

നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 14ന് രാത്രിയിലാണ് റാന്നി ടൗൺ വെള്ളത്തിലായത്. നിരവധി നാശനഷ്ടങ്ങളാണ് അന്ന് ഇവിടെ രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group