
വാഷിംഗ്ടണ്‍: ഇറാൻ ഭരണകൂടത്തിനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ സൈനിക നീക്കത്തില്‍ സജീവ പങ്കാളികളാകാൻ അറബ് രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തുടക്കത്തില്‍ വിമുഖത കാണിച്ചിരുന്ന അറബ് രാഷ്ട്രങ്ങള്‍, ഇറാൻ തങ്ങളുടെ മണ്ണില്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ നിലപാട് മാറ്റുകയായിരുന്നുവെന്ന് സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇസ്രായേലിലെയും യുഎസ് സൈനിക താവളങ്ങളിലെയും ആക്രമണത്തിന് പിന്നാലെ ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെ ഹോട്ടലുകള്‍ക്കും അപ്പാർട്ട്‌മെന്റുകള്‍ക്കും നേരെ ഇറാൻ മിസൈല്‍ വർഷിച്ചു. ഇത് അറബ് ലോകത്തെ പ്രകോപിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ല എന്ന് ഞങ്ങള്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവർക്ക് യുദ്ധം ചെയ്യണം. അവർ സജീവമായി രംഗത്തുണ്ട്,” ട്രംപ് പറഞ്ഞു.



