ഭക്തലക്ഷങ്ങളുടെ മനസ്സുനിറഞ്ഞ പ്രാർത്ഥനകളോടെ ആറ്റുകാലമ്മയ്‌ക്ക് ഇന്ന് പൊങ്കാല; പണ്ടാര അടുപ്പില്‍ തീ പകരുന്നത് 9.45 ന്; അനന്തപുരി യാഗശാലയാകാൻ ഇനി മണിക്കൂറുകള്‍ മാത്രം…!

Spread the love

തിരുവനന്തപുരം: ഭക്തലക്ഷങ്ങളുടെ മനസ്സുനിറഞ്ഞ പ്രാർത്ഥനകളോടെ ഇന്ന് ആറ്റുകാല്‍ പൊങ്കാല.

video
play-sharp-fill

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 8.30ന് പന്തീരടിപൂജയും ദീപാരാധനയും നടക്കും. തുടർന്ന് 9.25ഓടെ ശുദ്ധപുണ്യാഹം, 9.45നാണ് പൊങ്കാല അടുപ്പുകള്‍ ജ്വലിക്കുന്ന പ്രധാന മുഹൂർത്തം.

പണ്ടാര അടുപ്പില്‍ നിന്ന് പകരുന്ന അഗ്നി ക്ഷേത്രപരിസരത്തെ അടുപ്പുകളിലേക്ക് വ്യാപിക്കും. ക്ഷേത്രത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പിനൊപ്പം ചെണ്ടമേളവും കതിനാവെടിയുടെയും ശബ്ദം ഉയരുമ്പോള്‍, ദൂരദേശങ്ങളില്‍ നിന്നെത്തി കാത്തിരിക്കുന്ന ഭക്തർ തങ്ങളുടെ അടുപ്പുകളില്‍ അഗ്നി പകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചപൂജയ്ക്കുശേഷം ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം. നിവേദ്യസമയത്ത് ദീപാരാധനയും തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലിയും നടക്കും. ഈ സമയത്ത് ആകാശത്തു നിന്നും പുഷ്പവൃഷ്ടിയും ഉണ്ടാകും.

ചന്ദ്രഗ്രഹണം പരിഗണിച്ച്‌ വൈകിട്ട് 3.10ന് നട അടയ്ക്കും. രാത്രി 7ന് വീണ്ടും തുറക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത് നടക്കും. 10.45ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. ഈ വർഷം 581 ബാലന്മാരാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്.