ഇറാൻ- ഇസ്രായേൽ സംഘർഷം; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ;ദുബായ് വിമാനത്താവളം ഉടൻ തുറക്കും

Spread the love

ദുബായ്: ​​ഇറാൻ- ഇസ്രായേൽ സാഹചര്യത്തിൽ ​കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാ​ഗിക സർവ്വീസ് ആരംഭിക്കുന്നു.

video
play-sharp-fill

ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാ​ഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളം ഉടൻ തുറക്കും.

ഭാ​ഗിക സർവീസ് അയിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കും. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധഭീതി തുടരുന്നതോടെ ​ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്.

ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു.

ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്.