
തിരുവനന്തപുരം: എസ്.എസ്.എൽ.സി മാർച്ച് 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 (മൂവായിരത്തി മുപ്പത്തി ഒന്ന്) പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഏഴ് (4,17,497) കുട്ടികളും, ഗൾഫ്‌മേഖലയിൽ 7പരീക്ഷാകേന്ദ്രങ്ങളിലായി അറുനൂറ്റി മുപ്പത്തിമൂന്ന് (633) കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി
മുന്നൂറ്റി എൺപത്തിയാറ് കുട്ടികളും
2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഉത്തരക്കടലാസ്സ് വിതരണം
എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ
വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്‌കൂളുകളിലും
ഈ ആഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി 2026 പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പർ നിർമ്മാണം, പ്രിന്റിംഗ,് വിതരണം :
ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ
ഓഫീസുകളിലും എത്തിയിട്ടുണ്ട്.
സോർട്ടിംഗ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി
എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ചീഫ്‌സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്‌സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവ്വഹിക്കുന്നത് സംസ്ഥാനത്ത് ഇരുപത്തി ആറായിരത്തോളം അധ്യാപകരാണ്.
മൂല്യനിർണ്ണയക്യാമ്പുകൾ
ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയവുമായി
ബന്ധപ്പെട്ട് ഏകദേശം തൊള്ളായിരത്തി അമ്പത് അഡീഷണൽ ചീഫ് എക്‌സാമിനർമാരെയും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമ്പതിനായിരം എക്‌സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി ഇതിനോടകം തന്നെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്.
പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകുന്നതാണ്.
മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും.
ഫലപ്രഖ്യാപനം
2026 മെയ് മൂന്നാംവാരത്തിനുള്ളിൽ
എസ്.എസ്.എൽ.സി പരീക്ഷകളുടെ
ഫലപ്രഖ്യാപനം നടത്തുന്നതാണ്.
പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ
എസ് എസ് എൽ സി പരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ രണ്ടായിരത്തി ഇരുപത്തിയാറ് –
ഇരുപത്തിയേഴ് അധ്യയന വർഷത്തെ
പ്ലസ്വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മുൻ വർഷത്തെ പോലെ സീറ്റുകൾ പ്രവേശനത്തിന് ലഭ്യമാകുന്നതാണ്.
എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുന്നതാണ്.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത്
ജൂൺ 18 ന് ആയിരുന്നു.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ 2026
2026 ലെ ഒന്നാം വർഷ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 5 നും
രണ്ടാം വർഷ ഹയർ സെക്കന്ററി/
വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കുന്നതാണ്.
നിലവിലെ രജിസ്‌ട്രേഷൻ പ്രകാരം ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇനി പറയുന്നു.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – നാല് ലക്ഷത്തി പതിനൊന്നായിരത്തി
ഇരുപത്തിയഞ്ച് (4,11,025)
ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മൂന്ന് ലക്ഷത്തി
നാൽപത്തിയൊന്നായിരത്തി ഇരുന്നൂറ്റി
ഇരുപത്തി രണ്ട്
രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – നാല് ലക്ഷത്തി അമ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയേഴ് (4,52,437)
പരീക്ഷ കേന്ദ്രങ്ങൾ
ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി ആയിരത്തി
തൊള്ളായിരത്തി എൺപത്തി നാല് (1984) പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് .
കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറും ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ ഏഴും
ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ ഒമ്പതും മാഹി പരീക്ഷ കേന്ദ്രങ്ങൾ രണ്ടുമാണ്.
ഇൻവിജിലേറ്റർമാരായി
ഇരുപത്തിയൊമ്പതിനായിരത്തോളം അധ്യാപകരെയാണ് ആവശ്യമായി വരുന്നത്.
ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 മൂല്യനിർണ്ണയം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 6 മുതൽ മൂല്യനിർണ്ണയം ആരംഭിക്കുന്നതാണ്.
മെയ് 22 ന് ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് കരുതുന്നു.
വൊക്കേഷണൽ ഹയർ സെക്കന്ററി
ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയൊമ്പതും
രണ്ടാം വർഷ റഗുലർ വിദ്യാർത്ഥികളുടെ എണ്ണം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി
ഇരുപത്തിയാറുമാണ്.
പരീക്ഷാ സെന്ററുകളുടെ എണ്ണം മുന്നൂറ്റി എൺപത്തിയൊമ്പത്
മൂല്യ നിർണ്ണയ ക്യാമ്പുകളുടെ എണ്ണം എട്ട്
പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട അദ്ധ്യാപകരുടെ എണ്ണം- മൂവായിരത്തി
എഴുന്നൂറുമാണ്.
തിയറി പരീക്ഷകൾ പൂർത്തീകരിക്കുന്ന മുറക്ക് 2026 ഏപ്രിൽ മാസം 6-ാം തീയതി മുതൽ മൂല്യ നിർണ്ണയ ക്യാമ്പുകൾ ആരംഭിക്കുന്നതാണ്



