ആയുർവേദ മരുന്ന് ഫാർമസിയുടെ പിന്നിൽ ലഹരി കച്ചവടം; വാടകവീട്ടിൽനിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തി; യുവാവ് പിടിയിൽ

Spread the love

തൃശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയില്‍. തൃശൂർ റൂറല്‍ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഞായാറാഴ്ച പുലർച്ചയോടെയാണ് സംഭവം.

video
play-sharp-fill

ഏഴാംകല്ല് വെസ്റ്റ് പനയ്ക്കപറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കാക്കശ്ശേരി സ്വദേശി ലിജിൻ (34) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

ഇയാള്‍ മുല്ലശ്ശേരിയില്‍ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ പാവറട്ടി പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. വാടാനപ്പള്ളി പോലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group