ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ആചാര സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രസിഡന്റ് കെ ജയകുമാര്‍

Spread the love

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെ എതിര്‍ക്കുമെന്ന് ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടില്‍ ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

യുവതി പ്രവേശനത്തെ ബോര്‍ഡ് ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും 2020ലേത് അഭിഭാഷകന്റെ വ്യക്തിപരമായ നിലപാടാണെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല തീര്‍ഥാടനത്തിനായി ആദ്യമായി പ്രത്യേക ബജറ്റ് കൊണ്ടുവരുമെന്ന് ബോര്‍ഡ് അറിയിച്ചു. ചെലവ് നിയന്ത്രണം, വരുമാന ചോര്‍ച്ച തടയല്‍, ടെണ്ടര്‍ സംവിധാനത്തില്‍ സുതാര്യത എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group