പുതുപ്പള്ളി റബര്‍ബോര്‍ഡ് ജങ്ഷന്‍ ബസ് സ്‌റ്റോപ്പില്‍ ചോരയില്‍ കുളിച്ച് യുവാവ്: പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി: വാഹനം ഇടിച്ചതെന്ന് സംശയം.

Spread the love

കോട്ടയം: പുതുപ്പള്ളിയിലെ റബര്‍ബോര്‍ഡ് ജങ്ഷന്‍ ബസ് സ്‌റ്റോപ്പില്‍ ചോരയില്‍ കുളിച്ചു കിടന്ന യുവാവിനെ കണ്ടു ഞെട്ടി നാട്ടുകാര്‍.
രാവിലെ നാട്ടുകാരാണു യുവാവ് ബസ് സ്റ്റോപ്പില്‍ കിടക്കുന്നത് കണ്ടത്.

video
play-sharp-fill

രാത്രി അപകടത്തില്‍പ്പെട്ട ശേഷം ബസ് സ്‌റ്റോപ്പില്‍ വന്നു കിടന്നതാകാമെന്നാണു നാട്ടുകാര്‍ പറയുന്നത്. കൈതേപാലം സ്വദേശിയും കുന്നേപറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന യുവാവിനെയാണ് അവശനിലയില്‍ കണ്ടെത്തിയത്.

യുവാവ് ചോരയില്‍ കുളിച്ചു കിടക്കുന്നതു കണ്ടതോടെ നാട്ടുകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group