
കോട്ടയം : ഓൺലൈൻ മീഡിയകൾ കേരളത്തിൻ്റെ മാധ്യമ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയെന്നും, മലയാള ഭാഷയുടെ ശക്തമായ ശബ്ദമായി ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ മാറിയിട്ടുണ്ടെന്നും മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
സംസ്ഥാനത്തെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളുടെ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് കോട്ടയത്ത് നടന്നത്.
സംസ്ഥാന പ്രസിഡൻ്റായി എ കെ ശ്രീകുമാറിനേയും, വൈസ് പ്രസിഡൻ്റുമാരായി ഉയദൻ തിരുവനന്തപുരം, തങ്കച്ചൻ പാലാ, ജൊവാൻ മധുമല, ജനറൽ സെക്രട്ടറിയായികെ.എം. അനൂപിനേയും, ജോയിൻ്റ് സെക്രട്ടറിമാരായി മഹേഷ് മംഗലത്ത്, എ സ്.ആർ. ഉണ്ണികൃഷ്ണൻ, ലിജോ ജയിംസ് എന്നിവരേയും ട്രഷററായി കെ.വി. അനീഷ് ഇടുക്കിയേയും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ബിനു കരുണാകരൻ, പി.റ്റി. കുര്യൻ, വി.ജെ. ജോസഫ്, ഫിലിപ്പ് ജോൺ എന്നിവരേയും തിരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

