
ദുബായ്: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു.
ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഇത്.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്.
രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വിശദമാക്കുന്നത്. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിന് പിന്നാലെ കപ്പലുകള്‍ ഇതുവഴി സഞ്ചരിക്കരുതെന്ന മുന്നറിയിപ്പ് ഇറാൻ നല്‍കിയിട്ടുണ്ട്.



