ഇറാന്‍റെ പ്രതിരോധം പാളിയോ…? 31 പ്രവിശ്യയില്‍ 20 ഇടത്തും കനത്ത നാശം; ഇസ്രായേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനാകാതെ ചൈനയുടെ എച്ച്‌ക്യു-9ബി

Spread the love

ടെഹ്‌റാൻ: ഇറാനില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

video
play-sharp-fill

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമായ ചൈനീസ് നിർമ്മിത എച്ച്‌ക്യു-9ബി തകർന്നടിഞ്ഞതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. പ്രതിരോധം പാളിയതോടെ ചൈനീസ് സാങ്കേതികവിദ്യ സംബന്ധിച്ച്‌ ചോദ്യങ്ങളും ഉയരുകയാണ്.

കരുത്തനെന്ന് കരുതി ഇറാൻ ചൈനയില്‍ നിന്ന് വാങ്ങിയ എച്ച്‌ക്യു-9ബി സംവിധാനത്തിന് ഇസ്രായേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനായില്ല. നേരത്തെ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇതേ ചൈനീസ് സംവിധാനം പാകിസ്ഥാനെ തുണച്ചിരുന്നില്ല. ഇതോടെ എച്ച്‌ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച്‌ ആഗോള തലത്തില്‍ ചർച്ചകള്‍ ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ് എച്ച്‌ക്യു-9ബി. റഷ്യൻ എസ് – 300 പി എം യു, അമേരിക്കൻ പാട്രിയറ്റ് പി എ സി-2 സിസ്റ്റങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നിർമാണം.