
ജെറുസലേം: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിനുള്ള ഇറാന്‍റെ തിരിച്ചടി ശക്തമാകുന്നു.
രാത്രി നടത്തിയ അതിശക്തമായ ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശം. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ജറുസലേമില്‍ സിനഗോഗ് തകർന്നു. 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തില്‍ ബാലിസ്റ്റിക് മിസൈല്‍ നേരിട്ട് പതിച്ചതാണ് ആക്രമണത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിന് ശേഷം ഇസ്രായേലിനുള്ളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നാശനഷ്ടമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജറുസലേമില്‍ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലെ പാർപ്പിട സമുച്ചയത്തിന് മുകളിലാണ് മിസൈല്‍ നേരിട്ട് പതിച്ചതെന്നാണ് വിവരം. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തെ സിനഗോഗിനും ബോംബ് ഷെല്‍ട്ടറിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
നാല്‍പ്പതോളം പേർക്ക് പരിക്കേറ്റതായും ഇതില്‍ നാല് വയസ്സുള്ള കുട്ടിയടക്കം നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.



