play-sharp-fill
ക്യാമ്പിലെത്തുന്നവർക്ക് മാത്രം സഹായം; ആശങ്കയിൽ അയർക്കുന്നം ആറുമാനൂർ നിവാസികൾ

ക്യാമ്പിലെത്തുന്നവർക്ക് മാത്രം സഹായം; ആശങ്കയിൽ അയർക്കുന്നം ആറുമാനൂർ നിവാസികൾ

സ്വന്തം ലേഖകൻ

അയർക്കുന്നം:പ്രളയം കനത്ത ആഘാതങ്ങൾ തുടർച്ചയായി ഏൽപിക്കുന്ന പ്രദേശങ്ങളാണ് അയർക്കുന്നം പഞ്ചായത്തിലുള്ളത്. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ നിവാസികളെ സംബന്ധിച്ച് തീരാദുരിതം സമ്മാനിച്ചാണ് ഓരോ മഴക്കാലവും മടങ്ങുന്നത്. അയർക്കുന്നം പഞ്ചായത്തിലാകെ പതിനെന്ന് ഔദ്യോഗിക ക്യാമ്പുകൾ ഇത്തവണയും സജീവമായിരുന്നു.
ഇപ്പോൾ പൊതുജനങ്ങളും ജനപ്രതിനിധികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സർക്കാർ അനുവദിക്കാവുന്ന സഹായങ്ങൾക്ക് അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിലെ വ്യക്തത ഇല്ലായ്മയാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രമായി ധനസഹായം ചുരുക്കും എന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പ് വലിയ ആശയകുഴപ്പമാണ് വരുത്തിയിരിക്കുന്നത്. ക്യാമ്പിൽ വരാൻ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട് ഇവിടെ. രോഗികളായവരും വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചു പോകാൻ തയ്യാറല്ലാത്തവരുമായി ധാരാളം പേർ.



ക്യാമ്പിലെ സൗകര്യങ്ങളും അവർക്ക് ലഭിച്ചിട്ടില്ല. അവർ അനുഭവിച്ചതും വലിയ ദുരിതമാണ് ആയതിനാൽ സർക്കാർ ആനുകൂല്യങ്ങൾ നല്കുമ്പോൾ അത്തരത്തിൽ ദുരിതമനുഭവിച്ചവരെയും ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ ആവശ്യപ്പെട്ടു.
ഓരോ ക്യാമ്പിന്റെയും ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പ്പിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ പൊതുജനങ്ങൾ ചോദിക്കുന്നത് ജനപ്രതിനിധികളോടാണെന്നും ആയതിനാൽ സർക്കാർ കൂടുതൽ വ്യക്തത ഇനിയെങ്കിലും ക്യാമ്പ് നടത്തിപ്പിൽ വരുത്തണമെന്നും ജോയിസ് കൊറ്റത്തിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group