
ഡൽഹി: ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം.
ലഡാക്കിലെ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഡൽഹി ജന്തർ മന്ദറിലും സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചു.
ജമ്മു കാശ്മീരില്‍ ചില വിഘടനവാദി സംഘടനകള്‍ നാളെ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന വിവരം ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടങ്ങിയത്. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ലാല്‍ ചൗക്കില്‍ ഷിയ സുന്നി വിഭാഗക്കാർ സംയുക്തമായാണ് പ്രതിഷേധിച്ചത്.
അമേരിക്കൻ വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. തുടർന്ന് ജമ്മു കാശ്മീരിലെ ബദ്ഗാം, റമ്പാൻ, പൂഞ്ച്, ബാരാമുള്ള മുതലായ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. റമ്പാനില്‍ പ്രതിഷേധക്കാർ ട്രംപിന്റെ കോലം കത്തിച്ചു.



