ഖമനെയിയുടെ താത്കാലിക പിൻഗാമിയെ പ്രഖ്യാപിച്ച്‌ ഇറാൻ; ഇടക്കാല ചുമതല ഏറ്റെടുത്ത് ആയത്തൊളള അറാഫി; ഭരണഘടനയിലെ ആർട്ടിക്കിള്‍ 111 പ്രാബല്യത്തില്‍

Spread the love

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയിയുടെ വധത്തിന് പിന്നാലെ താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാൻ.

video
play-sharp-fill

ആയത്തൊളള അറാഫിക്കാണ് ഇടക്കാല ചുമതല. ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 111 പ്രാബല്യത്തില്‍ കൊണ്ടുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രാജ്യത്ത് പരമോന്നത നേതാവിന്റെ സ്ഥാനത്ത് അപ്രതീക്ഷിത ഒഴിവുണ്ടാകുമ്പോള്‍, താല്‍ക്കാലികമായി മൂന്ന് അംഗ കൗണ്‍സില്‍ ഭരണ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ് ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 111 നിർദ്ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഈ കൗണ്‍സില്‍ രാജ്യത്തിന്റെ പരമാധികാര ചുമതലകള്‍ നിർവഹിക്കും.