
ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനെ കാണാതായത്. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പരാതിനൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി.
തിരച്ചിലിൽ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവിൽനിന്ന് അയർലൻഡിലെത്തിയ അശ്വതിക്ക് ലെറ്റർക്കെന്നിയിലേക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനിരിക്കെയാണ് അപകടം. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



