ഗൃഹപ്രവേശന വേളയില്‍ സ്നേഹസമ്മാനം: മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലെ 178 കുടുംബങ്ങള്‍ക്ക് ടെലിവിഷന്‍ നല്‍കി ഡിവൈഎഫ്‌ഐ

Spread the love

വയനാട്: മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച പുനരധിവാസ ടൗണ്‍ഷിപ്പിലെ ആദ്യഘട്ടത്തില്‍ വീടുകള്‍ ലഭിച്ച 178 കുടുംബങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ടെലിവിഷനുകള്‍ വിതരണം ചെയ്തു.

video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഊരാളുങ്കല്‍ സൊസൈറ്റിയാണ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ദുരന്തസമയത്ത് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അടിയന്തര സഹായങ്ങളുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ, പുനരധിവാസ ഘട്ടത്തിലും ദുരന്തബാധിത കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കി സജീവമായി തുടരുകയാണ്.

പുതിയ വീടുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടിവികള്‍ വിതരണം ചെയ്തതായും സംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group