വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിനുശേഷം മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതര്‍; വികാരനിർഭര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് കേരളം…!

Spread the love

വയനാട്: ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. ഉദ്ഘാടനത്തിന് പിന്നാലെ ജനങ്ങളിലേക്ക് ഇറങ്ങിയ മന്ത്രി കെ രാജനെ ദുരന്തബാധിതര്‍ കെട്ടിപ്പിടിച്ച് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മന്ത്രി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു.

video
play-sharp-fill

ഉദ്ഘാടന വേദിയില്‍ ചില രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയര്‍ന്നു. സ്വാഗതപ്രസംഗത്തിനിടെ എംഎല്‍എ ടി സിദ്ദിഖിന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ സദസില്‍നിന്ന് ഒരു വിഭാഗം കൂക്കിവിളിച്ചു. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗം നടത്തുന്നതിനിടെയും പ്രതിഷേധം ആവര്‍ത്തിച്ചു. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് സര്‍ക്കാരിന് സഹായം നല്‍കരുതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ സദസില്‍നിന്ന് ശക്തമായ കയ്യടിയും ഉയര്‍ന്നു.

ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിച്ചു. അടുത്ത മഴക്കാലത്തിന് മുന്‍പായി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനച്ചടങ്ങിന് മുന്‍പ് ടൗണ്‍ഷിപ്പില്‍ പൂര്‍ത്തിയായ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. ദുരന്തബാധിതര്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ലഭിച്ച പിന്തുണയും സഹായവും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.