മധ്യസ്ഥരായ ഒമാനെയും ലക്ഷ്യമിട്ട് ഇറാന്‍; ജനവാസ മേഖലയിൽ ആക്രമണം, ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം, ആറ് രാജ്യങ്ങളില്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണം

Spread the love

ദുബായ്: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുകയാണ്. മധ്യസ്ഥ നിലപാട് സ്വീകരിച്ചിരുന്ന ഒമാനില്‍ വരെ ആക്രമണം നടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഒമാനിലെ ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികളുടെ താമസ കേന്ദ്രത്തിന് സമീപം വീണ ഡ്രോണില്‍ ഒരു പ്രവാസിക്ക് പരിക്കേറ്റു. മൊബൈല്‍ താമസ യൂണിറ്റുകള്‍ക്കും ഇന്ധന ടാങ്കിന് സമീപവുമാണ് ഡ്രോണുകള്‍ പതിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

video
play-sharp-fill

ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കര്‍ കപ്പലിനും ആക്രമണം നേരിട്ടു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍, 5 ഇറാന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാല് പേര്‍ക്ക് പരിക്കേറ്റതായി അറിയുന്നു. ഒമാന്‍ സമുദ്രസുരക്ഷാ വിഭാഗമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

ഇതിനിടെ ദുബായില്‍ രണ്ട് സ്വദേശികളുടെ വീടുകളുടെ വരാന്തകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിനും ആക്രമണമുണ്ടായതായി വിവരം. ഇതുവരെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ജബല്‍ അലി ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ക്കും നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനിടയുണ്ടെന്ന ആശങ്കയ്ക്കിടെ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച നടപടി തുടരുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിയിരിക്കുകയാണ്. സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി ബന്ധപ്പെട്ട രാജ്യങ്ങള്‍ അറിയിച്ചു.