കഞ്ചാവ് കൈവശംവെച്ച സംഭവം; മകനെ പിന്തുണച്ച് നടൻ ടിനി ടോം; കാലം എല്ലാം തെളിയിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Spread the love

കഞ്ചാവ് കൈവശംവെച്ച കേസിൽ തന്റെ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം.

video
play-sharp-fill

ആദമിന് പിന്തുണയർപ്പിച്ചുകൊണ്ട് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ഉൾപ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർക്കുമെതിരേ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

തിരുവാങ്കുളം ഇരുമ്പനംകരയിൽ മകളിയം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് മൂന്നുപേരേയും പിടികൂടിയത്. നാലുഗ്രാം കഞ്ചാവ് ഇവരുടെ കൈയിൽനിന്ന് കണ്ടെടുത്തു. കൂട്ടത്തിൽ കാർത്തിക് എന്നയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് സിപ് ലോക്ക് കവറിലായി നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലം എല്ലാം തെളിയിക്കുമെന്നാണ് ടിനി ടോം സമൂഹമാധ്യമത്തിൽ കുറിച്ചത്. കൂടാതെ ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.

ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.