ചടങ്ങില്‍ നിന്നു വിട്ടു നിന്നവരുടെ പേരുകള്‍ ശിലാഫലകത്തില്‍ നിന്ന് വലിച്ചുകീറി കളയും! കൊട്ടാരക്കര കെഎസ്‌ആർടിസി ബസ് ടെർമിനല്‍ നിർമാണ ഉദ്ഘാടന ചടങ്ങില്‍ പ്രകോപിതനായി ഗതാഗത മന്ത്രി

Spread the love

കൊല്ലം: കൊട്ടാരക്കര കെഎസ്‌ആർടിസി ബസ് ടെർമിനല്‍ നിർമാണ ഉദ്ഘാടന ചടങ്ങില്‍ രോഷാകുലനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചതാണ് പ്രകോപനമായത്.

video
play-sharp-fill

ചടങ്ങില്‍ നിന്നു വിട്ടു നിന്നവരുടെ പേരുകള്‍ ശിലാഫലകത്തില്‍ നിന്നു വലിച്ച്‌ കീറിക്കളയുമെന്നും പകരം പങ്കെടുത്തവരുടെ പേരുകള്‍ മാത്രം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആർ.ബാലകൃഷ്ണപിള്ളയുടെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ പണിമുടക്ക് ദിവസവും മന്ത്രി കെ എൻ ബാലഗോപാല്‍ കൃത്യമായി ഫണ്ട് നല്‍കുന്നതു കൊണ്ടാണ് കെഎസ്‌ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളം നല്‍കാനാകുന്നതെന്നും അല്ലെങ്കില്‍ ആനവണ്ടിയിലെ രണ്ട് ആനകളും രണ്ടു വഴിക്ക് പോകുമായിരുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസുകള്‍ എത്താതിരുന്ന ഗ്രാമീണ മേഖലകളിലേക്കു ചെറിയ ബസുകളുടെ സർ‌വീസ് ആരംഭിച്ചത് കെഎസ്‌ആർടിസിക്ക് വൻ നേട്ടമായെന്നും കൂടുതല്‍ സർവീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുകളില്‍ 13 രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യാൻ പദ്ധതിയായി. വാഹനപ്പിഴ അടച്ചു തീർക്കാൻ ഇളവുകളോടെ അദാലത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌ആർടിസി ബസ് കേടാക്കിയതിന്റെ പേരില്‍ സർവീസില്‍ നിന്നു പുറത്താക്കിയ 4 ഐഎൻടിയുസി സംഘടനാ പ്രവർത്തകരെ തിരിച്ചെടുക്കാനും നിർദേശം നല്‍കി.