ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണല്‍; മുനമ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് കേരള വഖഫ് ബോര്‍ഡ്

Spread the love

ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച്‌ കേരള വഖഫ് ബോർഡ്.

video
play-sharp-fill

കേസില്‍ വിശദമായ വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയല്‍ ചെയ്തു.

മുനമ്പം ജുഡീഷ്യല്‍ കമ്മിഷൻ നിയമവിരുദ്ധമാണെന്നും ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണലാണെന്നും കോടതികള്‍ക്കോ ജുഡീഷ്യല്‍ കമ്മിഷനോ അതിന് അധികാരമില്ലെന്നും ഹർജിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ്ചന്ദ്രൻ മുഖേന ഫയല്‍ചെയ്ത ഹർജിയില്‍ ആവശ്യപ്പെടുന്നു.