സര്‍പ്രൈസ് ആക്രമണത്തിലൂടെ തുടച്ചുനീക്കിയത് ഇറാന്റെ ഏഴ് ബുദ്ധികേന്ദ്രങ്ങളെ; മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ചെന്ന അവകാശവാദവുമായി ഇസ്രയേല്‍

Spread the love

ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതിനുപിന്നാലെ പുതിയ അറിയിപ്പുമായി ഇസ്രയേല്‍.

video
play-sharp-fill

ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ചെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എക്സിലൂടെ അറിയിച്ചത്.

ഇറാനിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനും സുരക്ഷാ ഉപദേശകനുമായ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്‌ കമാൻഡർ മുഹമ്മദ് പാക്പുർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ തുടങ്ങിയ ബുദ്ധികേന്ദ്രങ്ങളെ വധിച്ചെന്നാണ് ഐഡിഎഫ് അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖർ തെഹ്‌റാനിലെ രണ്ട് സ്ഥലങ്ങളിലായി യോഗം ചേർന്നത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും അതിനുപിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു സർപ്രൈസ്’ ആക്രമണമെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.