കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച്‌ ഭിക്ഷാടനം; വിശ്വാസികളെ വഞ്ചിച്ച് പണം പിരിച്ചെടുത്ത യുവാവിനെ പിടികൂടി പൊലീസ്

Spread the love

കൊല്ലം: കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച്‌ വിശ്വാസികളെ വഞ്ചിച്ച്‌ ഭിക്ഷാടനം നടത്തിയ യുവാവിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍ ബിസ്മില്ലാ ഹൗസില്‍ മുജീബ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയില്‍ നോമ്പ് നിസ്കാരത്തിനെത്തിയ വിശ്വാസികളില്‍ നിന്നാണ് ഇയാള്‍ ആയിരക്കണക്കിന് രൂപ പിരിച്ചെടുത്തത്.

വായില്‍ നിന്ന് നെഞ്ചത്തേക്ക് ട്യൂബ് ഒട്ടിച്ചും, വൈകല്യമില്ലാത്ത കാലില്‍ പ്ലാസ്റ്റിക് കാല്‍ ഘടിപ്പിച്ചുമായിരുന്നു ഇയാളുടെ നാടകീയ ഭിക്ഷാടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയതിന് പിന്നാലെ, കാലിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇയാള്‍ നടന്നു പോകുന്നത് പള്ളിയിലെ ഉസ്താദിന്റെ ശ്രദ്ധയില്‍പ്പെട്ടു. ട്യൂബ് വായില്‍ നിന്ന് ഇളകിക്കിടക്കുന്നതായും കണ്ടതോടെ സംശയം ശക്തമായി.

തുടർന്ന് പള്ളി ഭാരവാഹികളെയും നേരത്തെ മടങ്ങിയ വിശ്വാസികളെയും വിളിച്ചുവരുത്തി വിവരം പൊലീസിനെ അറിയിച്ചു.