
ഇറാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി ഇറാന്റെ ആണവ, മിസൈല്‍ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയില്‍.
മേഖലയില്‍ ഭീകര സംഘടനകളുമായി ചേർന്ന് ഇറാൻ പതിറ്റാണ്ടുകളായി അഴിച്ചു വിടുന്ന അക്രമം ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യത്തിനും അവഗണിക്കാൻ കഴിയില്ലെന്ന് യുഎസ് ഐക്യ രാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടി.
ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നത് ആഗോള സുരക്ഷക്ക് അനിവാര്യം. സൈനിക നടപടി നിയമാനുസൃതമെന്നും യുഎസ് അംബാസഡർ മൈക്ക് വാള്‍ട്ട്സ് ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ മനുഷ്യരാശിക്കെതിരെയുള്ള ആക്രമണമെന്നാണ് ഇറാൻ ഐക്യരാഷ്ട്ര സഭയില്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ജനവാസമേഖലയെ ലക്ഷ്യം വെച്ച നിയമ ലംഘനം കുട്ടികളടക്കം 100 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു. യുദ്ധകുറ്റമാണ്. ഉത്തരവാദി അമേരിക്കയും ഇസ്രയേലുമാണ്.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും തുടരുന്നത് ദുഷ്പ്രചരണമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി.
ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി.
നയതന്ത്ര ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്കി.



