ജീവനക്കാര്‍ക്ക് പിണറായി സര്‍ക്കാരിന്‍റെ ‘വിഷു കൈനീട്ടം’; ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ; അഷ്വേര്‍ഡ് പെൻഷൻ പദ്ധതി ഏപ്രില്‍ ഒന്നിന് യാഥാര്‍ഥ്യമാകും; ഉത്തരവിറക്കി പിണറായി സർക്കാർ

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നല്‍കിയ വാഗ്ദാനം പാലിച്ച്‌ പുതിയ ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി.

video
play-sharp-fill

ജീവനക്കാർക്ക്‌ മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമിലെ പരമാവധി പെന്‍ഷന്‍ തുക.

ഈ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ സർവീസില്‍ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവില്‍ നാഷണല്‍ പെൻഷൻ സിസ്റ്റത്തിന്റെ ഭാഗമായവർക്ക് പുതിയ അഷ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നതെന്നും ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.