
കോട്ടയം: സഹകരണ അംഗസമാശ്വാസ പദ്ധതി എട്ടാം ഘട്ടം കോട്ടയം താലൂക്കുതല വിതരണോദ്ഘാടനം മാര്‍ച്ച് രണ്ട് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഏറ്റുമാനൂര്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടി സഹകരണ-ദേവസ്വം-തുറുമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സര്‍ക്കിള്‍ സഹകരണ യൂണിയന് ജില്ലാ ചെയര്മാന് കെ.എം. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളുടെ ഗുരുതരരോഗങ്ങള്‍ ബാധിച്ചവരും ശയ്യാവലംബരുമായ അംഗങ്ങള്‍ക്ക് ആശ്വാസമായി അന്‍പതിനായിരം രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്ന പദ്ധതിയാണ് അംഗ സമാശ്വാസ പദ്ധതി.
കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജോസ് ടോം, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷന്‍ ടോമി കുരുവിള, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എന്‍ വേണുഗോപാല്‍, ജില്ലാ അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗം ഇ.എസ്. ബിജു,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ നഗരസഭാ അംഗം അഡ്വ. വി. ജയപ്രകാശ്, ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വിഭാഗം ഡാര്‍ലിംങ് ചെറിയാന്, ജനപ്രതിനിധികള്‍, വിവിധ സംഘങ്ങളിലെ പ്രസിഡന്റുമാര്‍, പ്രമുഖ സഹകാരികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.



