
പത്തനംതിട്ട: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം.
പത്തനംതിട്ട മുതൽ പത്തനാപുരം വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അറിയിച്ചു. ഓട്ടോറിക്ഷകൾ കാറുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
പത്തനംതിട്ടയിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താഴൂർ കടവ് – ചന്ദനപ്പള്ളി – കൊടുമൺ – ഏഴംകുളം വഴി പത്തനാപുരത്തേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങളും ഇതേ റൂട്ടിൽ വരേണ്ടതാണ്. ഓട്ടോറിക്ഷകൾ ബൈക്കുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും നിർദ്ദേശാനുസരണം റോഡിൽ നിന്ന് മാറ്റി പാർക്ക് ചെയ്യേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഉപരാഷ്ട്രപതി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയ്ക്ക് 2.10- ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി.
തുടര്‍ന്ന് ചങ്ങനാശ്ശേരിക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളജിന്റെ ശതാബ്ദിയാഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. രാത്രി കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ഞായറാഴ്ച 11-ന് തൃശ്ശൂരില്‍ നടത്തറ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിപ്പോകും.



