play-sharp-fill
കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കണം ജോസ് കെ.മാണി

കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കണം ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ പ്രളയ ദുരന്തബാധിത പ്രദേശങ്ങള്‍ അടിയന്തിരമായി കേന്ദ്രസംഘം സന്ദര്‍ശിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. വയനാട്ടിലേയും മലപ്പുറത്തേയും ജനവാസകേന്ദ്രങ്ങളെ പ്രളയം പൂര്‍ണ്ണമായും തുടച്ചുനീക്കി. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രളയത്തെതുടര്‍ന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. മഴവെള്ളപ്പാച്ചില്‍ ലക്ഷകണക്കിന് മനുഷ്യരെയാണ് നഷ്ട്ടങ്ങളുടെ ആഴത്തിലേക്ക് താഴ്ത്തിയിരിക്കുന്നത്. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ്‌മേഖലയ്ക്ക് കൊടും ദുരിതമാണ് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ഈ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും ഉണ്ടായിരിക്കുന്നത്. ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം സംസ്ഥാനത്തിന് ലഭിച്ചേ മതിയാവൂ. സമ്പൂര്‍ണ്ണമായി തടര്‍ന്നടിഞ്ഞ കേരളത്തിന് ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം രക്ഷാപ്രവര്‍ത്തനത്തിനുപോലും തികയില്ല. പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ട്ടങ്ങള്‍ വിലയിരുത്തി കേരളത്തിന് അടിയന്തിര ധനസഹായം പ്രഖ്യാപിക്കണം. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം സൃഷ്ട്ടിച്ച ദുരന്തത്തേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഇതോടൊപ്പം സൗജന്യമായി കേരളത്തിന് ഭക്ഷ്യധാന്യം അനുവദിക്കാന്‍ എഫ്.സി.ഐയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.