ഇറാനില്‍ കണ്ണീര്‍…! അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത് പ്രൈമറി സ്കൂളില; 36 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു; തലകുനിക്കില്ലെന്ന് പ്രഖ്യാപനം; ഗള്‍ഫിലേക്ക് പടര്‍ന്ന് യുദ്ധം

Spread the love

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി.

video
play-sharp-fill

രാവിലത്തെ ആക്രമണത്തിനുള്ള ഇറാന്‍റെ അതിശക്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്കൻ ഇസ്രയേല്‍ സംയുക്ത ആക്രമണം വീണ്ടും തുടങ്ങിയതോടെ സാഹചര്യം അതിരൂക്ഷമായിരിക്കുകയാണ്.

തെക്കൻ ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ 36 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ – ഇസ്രയേല്‍ മിസൈല്‍ പതിച്ചത് പെണ്‍കുട്ടികളുടെ സ്കൂളിലാണെന്നും 36 വിദ്യാർത്ഥിനികള്‍ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളാണെന്നും ഇറാൻ വിവരിച്ചു.