
കോട്ടയം: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ.
പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തീയറ്ററുകളില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി.
കേരള സ്റ്റോറി ടുവിന്റെ പ്രദര്‍ശനം കോട്ടയത്തും തടഞ്ഞു. അനശ്വര തിയേറ്ററിലെ ഷോയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി തടഞ്ഞത്. ഇടവേള സമയത്ത് തീയേറ്ററിനുള്ളില്‍ കയറി സിനിമ കണ്ടുകൊണ്ടിരുന്നവരോട് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. 25 പേരാണ് സിനിമ കാണാന്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഇറങ്ങിപ്പോകാന്‍ വിസമ്മതിച്ചതോടെ വാക്ക് തര്‍ക്കം ഉണ്ടായി.
സിനിമ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതോടെ ഇവരും മടങ്ങി. ഇതിനിടെ ഓപ്പറേറ്ററെ മര്‍ദ്ദിച്ചത് ആയിട്ടുള്ള ആരോപണവും ഉയര്‍ന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ തയ്യാറായില്ല. സിനിമ വരും ദിവസങ്ങളിലും പ്രദര്‍ശിപ്പിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലെ ആദ്യ ഷോയ്ക്ക് ഒറ്റ ബുക്കിങ് പോലുമില്ല; ഷോ മുടങ്ങി
നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ സഹകരിക്കണം. താഴ്മയായി അപേക്ഷിക്കുകയാണ്. നിങ്ങള്‍ എത്ര നേരം വേണമെങ്കിലും തിയേറ്ററില്‍ ഇരുന്നോളൂ. പടം ഓടുന്നില്ല എന്നേ ഉള്ളു – പോകാന്‍ വിസമ്മതിച്ചവരോട് നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഷോ ക്യാന്‍സല്‍ ചെയ്തു. കൊച്ചിയില്‍ 12 ഓളം തിയേറ്ററുകളിലാണ് ഷോ നിശ്ചയിച്ചിരുന്നത്.
മിക്ക തീയറ്ററുകളിലും വിരലിലെണ്ണാവുന്ന ബുക്കിങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂക്ലിയസ് മാളിലെ പാന്‍ സിനിമാസില്‍ ഇന്നത്തെ ആദ്യത്തെ ഷോ ക്യാന്‍സല്‍ ചെയ്തു. ഒരൊറ്റ ടിക്കറ്റ് പോലും ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്നാണ് ക്യാന്‍സല്‍ ചെയ്തത്. പിന്നാലെ 12 മണിക്ക് ഷോ നിശ്ചയിച്ചിരുന്ന ഷേണായിസിലും പ്രദര്‍ശനം റദ്ദാക്കി. ഉച്ചയ്ക്കു ശേഷമുള്ള ബുക്കിങ്ങുകളിലും തണുപ്പന്‍ പ്രതികരണമാണ്.



