
തിരുവനന്തപുരം: ഇറാന്- ഇസ്രയേല്‍ -പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. മലയാളികള്‍ക്ക് വേണ്ട സഹായവും നിർദേശവും നല്‍കലാണ് ലക്ഷ്യം.
സഹായം ആവശ്യമുളള മലയാളികള്‍ക്ക് നോർക്ക ഗ്ലോബല്‍ കോണ്ടാക്ട് സെൻ്ററിലെ ഹെല്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാൻ ആക്രമണം തൊടുത്തുവച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ആക്രമണം നടത്തിയിട്ടുള്ളത്.



