play-sharp-fill
കോട്ടയം അടക്കം എട്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധി പ്രഖ്യാപിച്ചത് മഴയൊഴിയാത്ത സാഹചര്യത്തിൽ

കോട്ടയം അടക്കം എട്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധി പ്രഖ്യാപിച്ചത് മഴയൊഴിയാത്ത സാഹചര്യത്തിൽ

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം അടക്കം എട്ടു ജില്ലകളിൽ നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, തൃശൂർ, എറണാകുളം, വയനാട് , കോഴിക്കോട്, മലപ്പുറം, കണ്ണൂർ , ഇടുക്കി ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകൾക്കും, അംഗൻവാടികൾക്കും അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
നാളെ (14-08-2019) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ്, അംഗൻവാടി, കേന്ദ്രിയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.