
ഇടുക്കി: ഇടുക്കി രാജകുമാരിക്ക് സമീപം കുംഭപ്പാറയില്‍ വഴിത്തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
കുംഭപ്പാറ മണപ്പാടൻമുറിയില്‍ ഷാജി കൊച്ചുകരോട്ടും അയല്‍വാസികളും തമ്മില്‍ വഴി സംബന്ധിച്ച് ദീർഘനാളായി തർക്കം നിലനിന്നിരുന്നു. വഴി തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട് ഷാജി അവിടെ ഗേറ്റ് സ്ഥാപിച്ചിരുന്നു.
ആക്രണം നടത്തിയ കോണ്‍ഗ്രസ് നേതാവടക്കം നാലു പേർക്കെതിരെ രാജാക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുംഭപ്പാറ മണപ്പാടൻമുറിയില്‍ സാബുവിന്റെ ഭാര്യ സുധ, മകള്‍ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, അയല്‍വാസി ബിന്ദു, ബിന്ദുവിൻ്റെ മകള്‍ കൃഷ്ണപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രദേശവാസിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണ് ഷാജി കൊച്ചുകരോട്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദനം നടത്തിയത്.



