പൊന്മുടി അണക്കെട്ട് തുറന്നു; സെക്കൻഡിൽ 7,500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്;പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

Spread the love

ഇടുക്കി: റെഡ് അലർട്ടിലെത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. അറ്റകുറ്റപണികൾക്കായി പന്നിയാർ പവർ ഹൗസ് അടച്ചതിനാൽ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ പെയ്തതിനെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലുമാണ് ഷട്ടർ ഉയർത്തിയത്.

video
play-sharp-fill

ഒരു സെക്കൻഡിൽ 7,500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടയ്ക്കും. പന്നിയാർ വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടിയാണ് പരമാവധി സംഭരണശേഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05ആണ് റെഡ് അലേർട്ട് ഒരാഴ്ചക്കുള്ളിൽ പവർ ഹൗസിന്റെ അറ്റകുറ്റപണികൾ പൂർത്തികരിച്ച് ഉത്പാദനം പുനരാരംഭിക്കാൻ സാധിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.