
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്ട് എഞ്ചിനീയര്‍ കം പ്രൊക്യുര്‍മെന്റ് എക്‌സ്‌പേര്‍ട്ട് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നാളെയാണ് (ഫെബ്രുവരി 28). കരാറടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാവണം.
തസ്തികയും ഒഴിവുകളും
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രൊജക്ട് എഞ്ചിനീയര്‍ കം പ്രൊക്യൂര്‍മെന്റ് എക്‌സ്‌പേര്‍ട്ട് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കമ്പനിയുടെ ആസ്ഥാന ഓഫീസിലാണ് ഒഴിവ് വന്നിട്ടുള്ളത്.
പ്രായപരിധി
40 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
മെക്കാനിക്കല്‍/ എന്‍വിയോണ്‍മെന്റല്‍/ കെമിക്കല്‍/ ഇലക്ടിക്കല്‍ എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം.
പ്രൊക്യുര്‍മെന്റ് & പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
OR എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങില്‍ എംടെക്. പ്രൊക്യുര്‍മെന്റ് & പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയില്‍ 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
എംബിഎ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ
ഫെബ്രുവരി 28ന് ക്ലീന്‍ കേരള കമ്പനി ആസ്ഥാനത്ത് വെച്ചാണ് ഇന്റര്‍വ്യൂ നടക്കുന്നത്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ്, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകര്‍പ്പുകളും സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാവണം.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447792058 എന്ന നമ്പറില്‍ ബന്ധപ്പെടുക.



