
കോട്ടയം: ഭാര്യമാതാവിനെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.2022 ഡിസംബറിലാണ് കേസിനസ്പദമായ സംഭവം.
ഓണംത്തുരുത്ത് വില്ലേജ് നീണ്ടൂർ കരയിൽ മഠത്തിപറമ്പിൽ വീട്ടിൽ
അനിൽകുമാർ (മുത്തുപ്പട്ടർ) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്
പ്രതി പിഴത്തുക അടച്ചാൽ 6,5000 രൂപ അതിജീവിതയ്ക്ക് കൊടുക്കുവാനും ഉത്തരവായിട്ടുണ്ട്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്ആ.എച്ച് ആയിരുന്ന രാജേഷ്‌കുമാർ സി.ആർ
രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് എസ്ആ.എച്ച് ഒ പ്രസാദ് എബ്രഹാം വർഗീസ് ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ . ജോസ് മാത്യു തയ്യിൽ ഹാജരായി



