നാട്ടുകാരെ മുഴുവൻ വെള്ളത്തിലാക്കിയത് നിങ്ങളാണ് , രാത്രി തന്നെ പൊളിച്ചില്ലെങ്കിൽ മൂന്നുപേരും പെൻഷൻ പോലും വാങ്ങില്ല ; ഉദ്യോഗസ്ഥന്മാരെ നിർത്തി പൊരിച്ച് മന്ത്രി സുനിൽ കുമാർ
സ്വന്തം ലേഖിക
തൃശൂർ: ഏനാമാക്കൽ റഗുലേറ്റർ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂർണ്ണമായും നീക്കാത്തതിൽ ഉദ്യോഗസ്ഥരെ കണക്കിന് ശകാരിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നെഹ്രു പാർക്കിൽ മുരളി പെരുനെല്ലി എം.എൽ.എയോടൊപ്പം എത്തിയ മന്ത്രി മൂന്ന് ജലസേചന വകുപ്പ് എഞ്ചിനിയർമാരെ വിളിച്ചു വരുത്തി കണക്കിന് കൊടുക്കുകയായിരുന്നു. ബണ്ട് പൊട്ടിക്കാത്തതിലാണ് ഉദ്യോഗസ്ഥരോട് മന്ത്രി പൊട്ടിത്തെറിച്ചത്.
ഇപ്പോൾ ഈ ആളുകൾ മുഴുവൻ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഈ മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർക്കാണ്. നാട്ടുകാരെ മുഴുവൻ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങൾ ആദ്യം ഇത് തുറന്നിരുന്നെങ്കിൽ ഈ നിലയുണ്ടാകുമായിരുന്നോ? നിങ്ങളോട് ജില്ലാ കളക്ടർ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാത്രിക്കുള്ളിൽ ഇത് പൊളിച്ചില്ലെങ്കിൽ മൂന്ന് പേരേയും സസ്പെൻഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തിൽ. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവൻ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. നാട്ടുകാരുടെ തെറി കേൾക്കുന്നത് എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളാണ്. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാൻ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാൽ മതി’ – സുനിൽ കുമാർ പറഞ്ഞു.
അരിമ്പൂർ, ചാളൂർ, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി മേഖലകളിലെ വെള്ളക്കെട്ടുകൾ സംബന്ധിച്ച പരാതിയെ തുടർന്നാണ് മന്ത്രി ഇവിടെ സന്ദർശനം നടത്തിയത്. ബണ്ടുകൾ ശരിയായി പൊളിക്കാത്തതിനാലാണ് ഈ മേഖലകൾ വെള്ളത്തിലായത് എന്നാണ് പരാതി.