നടൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീതയുടെ വിവാഹമോചന ഹർജി; ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം

Spread the love

ചെന്നൈ: തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചു. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. കേസിൽ ഏപ്രിൽ 20-ന് കോടതിയിൽ ഹാജരാകാൻ വിജയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്.

video
play-sharp-fill

ഹർജിയിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മറ്റൊരു നടിയുമായി വിജയ് ബന്ധത്തിലാണെന്നാണ് പ്രധാന ആരോപണം. 2021 ഏപ്രിലിലാണ് ഇക്കാര്യം അറിയാൻ കഴിഞ്ഞതെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന ഉറപ്പ് നൽകിയിട്ടും അത് പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

ഇതുമൂലം കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിക്കേണ്ടിവന്നതായി സംഗീത കോടതിയെ അറിയിച്ചു. നീലാങ്കരയിലെ ഒരേ വീട്ടിൽ താമസിച്ചിരുന്നുവെങ്കിലും ഏറെക്കാലമായി ഇരുവരും അകന്നു കഴിയുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group