
കോട്ടയം: ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ചങ്ങനാശ്ശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് നാളെ (28.02.2026) ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങൾ ഇങ്ങനെ
1. എസ്.ബി, എൻ.എസ്.എസ് കോളേജുകളും പരിസരപ്രദേശങ്ങളും രണ്ട് മണിയോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന KSRTC/ Private Bus ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3. ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് KSRTC/ Private Bus ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണ്ണമായും Red Square നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി Divert ചെയ്ത് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി Red Square ലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എം.സി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന KSRTC/ Private Bus ഉൾപ്പെടെയുളള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണ്ണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.



