പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി: ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും മണി പറഞ്ഞു.

Spread the love

ഇടുക്കി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു.

video
play-sharp-fill

സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎല്‍എ ഉണ്ടല്ലോ… വണ്‍ ടു ത്രീ – ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയില്‍ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.

സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകള്‍ പുറത്തുവരുമ്പോള്‍ ഉടുമ്പൻചോലയില്‍ എംഎം മണി തന്നെ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ എംഎം മണിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം, ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർത്ഥി.