ചെത്തിമിനുക്കിയ വാരിക്കുന്തം ഓഫീസിൽ ഉണ്ടെന്നും തിരിച്ചു വരില്ലന്ന് വീട്ടുകാരോട് പറഞ്ഞിട്ടേ ഇറങ്ങാവു എന്ന് സി പി എം നേതാവിന്റെ ഭീഷണി പ്രസംഗം: മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച്‌ കുമളിയില്‍ നടത്തിയ പരിപാടിയിൽ പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബുവാണ് ഭീഷണി പ്രസംഗം നടത്തിയത്.

Spread the love

ഇടുക്കി: കുമളിയില്‍ ഭീഷണി പ്രസംഗവുമായി സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു.
മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച്‌ കുമളിയില്‍ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ സിപിഎം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്.

video
play-sharp-fill

ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാല്‍ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നുമായിരുന്നു ഭീഷണി. തിരിച്ചുവരില്ല എന്ന് വീട്ടില്‍ അച്ഛനോടും അമ്മയോടും പറഞ്ഞ് വേണം ഞങ്ങളുടെ മുന്നിലേക്ക് വരാനെന്നും ചെത്തിമിനുക്കിയ വാരിക്കുന്തങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വീണ്ടുമെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഭീഷണി പ്രസംഗത്തിലുണ്ട്.

കഴിഞ്ഞദിവസം വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തില്‍ അധിക്ഷേപ മുദ്രാവാക്യവും . ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.