play-sharp-fill
കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്: അപകട സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; മലയോരമേഖലയിൽ; കോഴിക്കോട്ടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലേർട്ട്; ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ഈരാറ്റുപേട്ടയിൽ

കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്: അപകട സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; മലയോരമേഖലയിൽ; കോഴിക്കോട്ടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലേർട്ട്; ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറ ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ നാളെ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മഴ പെയ്യാനുള്ള സാധ്യതയും, മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്ത് പല സ്ഥലങ്ങളിലും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരപരിധിയിൽ 13.8 മില്ലീമീറ്ററാണ് മഴ. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈരാറ്റുപേട്ടയിലാണ്. 51 മില്ലീമീറ്റർ മഴയാണ് ചൊവ്വാഴ്ച ഈരാറ്റുപേട്ടയിൽ മാത്രം ലഭിച്ചിരിക്കുന്നത്. തീക്കോയിയിൽ 34 മില്ലീമീറ്ററും, മുണ്ടക്കയത്ത് 30 മില്ലീമീറ്ററും, കോഴയിൽ 17.6 മില്ലീമീറ്ററും, പാമ്പാടിയിൽ 16.8 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. 179 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ മുഴുവനും ലഭിച്ചത്. ശരാശരി 25.6 മില്ലീമീറ്റർ മഴ ചൊവ്വാഴ്ച ലഭിച്ചിട്ടുണ്ട്.
മഴ കുറഞ്ഞതോടെ ജില്ലയിൽ ഇന്നലെ മൂന്ന് ക്യാമ്പുകൾ പിരിച്ചു വിട്ടിട്ടുണ്ട്. അതിരമ്പുഴ വില്ലേജിൽ ചൈതന്യ പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാമ്പ്, ഏറ്റുമാനൂർ സെന്റ് അലോഷ്യസ് എൽപി സ്‌കൂൾ , ഏറ്റുമാനൂർ വില്ലേജിലെ ശിശുവിഹാർ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പിരിച്ചു വിട്ടത്. ഈ ക്യാമ്പുകളിൽ താമസിച്ചിരുന്ന 133 കുടുംബങ്ങളിലെ 489 ആളുകൾ ക്യാമ്പുകളിൽ നിന്നും വീടുകളിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട്.