വെള്ളപ്പൊക്ക ഭീഷണി: അതിരമ്പുഴ ചന്തക്കുളം-പെരുമ്പുഴ കനാല്‍ റോഡ്‌ ഗതാഗത യോഗ്യമാക്കണം: ഫ്രാൻസിസ് ജോർജ് എം.പി സ്ഥലം സന്ദർശിച്ചു.

Spread the love

അതിരമ്ബുഴ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ചന്തക്കുളം-പെരുമ്ബുഴ കനാല്‍ റോഡ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി. സന്ദര്‍ശിച്ചു.

video
play-sharp-fill

കനാലിന്റെ സൈഡില്‍ക്കൂടിയുള്ള റോഡ്‌ മണ്ണിട്ടുയര്‍ത്തി രണ്ടു സൈഡും കരിങ്കല്‍ കെട്ടി ഗതാഗതയോഗ്യമാക്കണമെന്ന്‌ സ്‌ഥലവാസികള്‍ ആവശ്യപ്പെട്ടു. ചെളിനിറഞ്ഞ കനാല്‍ മഴക്കാലത്തിനു മുന്‍പ്‌ വൃത്തിയാക്കുവാന്‍ മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറോട്‌ നിര്‍ദ്ദേശം നല്‍കി.

അതിരമ്ബുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഒ.എ., ജില്ലാ പഞ്ചായത്ത്‌ മെമ്ബര്‍ ജിം അലക്‌സ്, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ പുതുശേരി, പഞ്ചായത്ത്‌ മെമ്ബര്‍ ജോയിസ്‌ മുലേക്കരി, ബ്ലോക്ക്‌ മെമ്ബര്‍ ദിലീപ്‌ കെ.എസ്‌, ജൂബി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്കരക്കുഴി, സാബു കുര്യന്‍ പീടിയേക്കല്‍, പി.വി. മൈക്കിള്‍, റ്റി.എസ്‌. അന്‍സാരി, ഷാലി വര്‍ഗീസ്‌, ജോസഫ്‌ എട്ടുകാട്ടില്‍, റോയി കല്ലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.