ആത്മകഥ പണിപ്പുരയില്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ ഒരുങ്ങുന്നു; മോഹൻലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് തൻ്റെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മകഥ പണിപ്പുരയില്‍. എഴുത്തുകാരൻ ആകണമെന്ന് തോന്നിയിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

video
play-sharp-fill

മോഹൻലാലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പിണറായി വിജയൻ തന്റെ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നതിനെ കുറിച്ച്‌ പ്രതികരിച്ചത്. വിശദമായി എഴുതിയിട്ടില്ലെന്നും രാഷ്ട്രീയമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ അത്തരം കാര്യങ്ങളെ കുറിച്ച്‌ ഒരു ആലോചനയും ഉണ്ടാവരുമില്ല.

ഒഴിവുസമയം കിട്ടുകയാണെങ്കില്‍ വായനയും ടിവിയില്‍ സിനിമ കാണുകയുമാണ് ചെയ്യാറുള്ളത് എന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. മലയാള സിനിമകളില്‍ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ആക്ഷൻ പടങ്ങള്‍ കാണാനാണ് ഏറെയിഷ്ടം. രജനികാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലർ തൻറെ ആത്മകഥ എഴുതാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒന്നും പൂർണതയില്‍ എത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. മലയാളത്തില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്ന് തകഴിയുടെ കയർ ആണ. കാലഘട്ടത്തിന്റെ പുസ്തകമാണ് കയർ എന്നും പിണറായി പറഞ്ഞു.