
കോട്ടയം: കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളുടെ പട്ടിക ജില്ലാ സെക്രട്ടറിയേറ്റാണ് തയാറാക്കിയത്.
ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.
മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരില്‍ വീണ്ടും മത്സരിക്കും. ഏറ്റുമാനൂരില്‍ മത്സരിക്കുന്നവരില്‍ വി എൻ വാസവന്റെ പേര് മാത്രമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാറും പട്ടികയിലുണ്ട്.
പുതുപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസും ആണ് പരിഗണനയിലുള്ളത്.



