പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര എത്തും മുൻപേ വിവാദം: കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്ത് മാർച്ച്‌ 2 ന് നടക്കുന്ന പുതുയുഗ യാത്രാ സമ്മേളനത്തിന്‍റെ പോസ്റ്ററില്‍ പ്രമുഖ ആർ എസ് പി നേതാക്കളുടെ ചിത്രം ഇല്ല.

Spread the love

കൊല്ലം: ഓരോ മണ്ഡലത്തില്‍ കാലുകുത്തുമ്പോഴും കോലാഹലം ഉണ്ടാക്കി വാർത്തയില്‍ ഇടംപിടിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗ യാത്രയില്‍ വീണ്ടും വിവാദം.

video
play-sharp-fill

കൊല്ലം കന്‍റോണ്‍മെന്‍റ് മൈതാനത്ത് മാർച്ച്‌ 2 ന് നടക്കുന്ന പുതുയുഗ യാത്രാ സമ്മേളനത്തിന്‍റെ പോസ്റ്ററില്‍ പ്രമുഖ ആർ എസ് പി നേതാക്കളുടെ ചിത്രം ഇല്ല. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള ആർഎസ്പി നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ പോസ്റ്ററില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

സ്ഥാനാർഥിത്വത്തിന് വേണ്ടി ആർഎസ്പിയില്‍ നടക്കുന്ന തമ്മിലടിയില്‍ യുഡിഎഫ് അതൃപ്തരാണെന്നുള്ള വാർത്തകള്‍ക്കിടയിലാണ്, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക പദയാത്രയുടെ പോസ്റ്ററില്‍ നിന്ന് ആർഎസ്പി പുറത്താകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർത്തിക് പ്രേമചന്ദ്രനെ മുന്നോട്ട് വച്ചുള്ള എൻ കെ പ്രേമചന്ദ്രന്റെ നീക്കങ്ങള്‍ക്ക് പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ആർഎസ് പി മത്സരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്ത് യുവത്വങ്ങളെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.